പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പ്പറ്റയില്‍ പ്രകടനം നടത്തി

കല്‍പ്പറ്റ: വയനാട്ടില്‍ നവംബര്‍ പതിമൂന്നാം തീയതി നടക്കുന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി, ടി ജെ ഐസക്, മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി,പി കെ മുരളി, ആയിഷ പള്ളിയാല്‍, രമ്യ ജയപ്രസാദ്, കെ ശശി കുമാര്‍, ഒ പി മുഹമ്മദ് കുട്ടി, ഡിന്റോ ജോസ്, മുബാരീഷ് ആയ്യാര്‍, മുഹമ്മദ് ഫെബിന്‍, സുനീര്‍ ഇത്തികല്‍, പി രാജറാണി അര്‍ജുന്‍ ദാസ്, പി ആര്‍ ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *