അമ്പലവയൽ: യുഡിഎഫ് പഞ്ചായത്ത് നേതൃയോഗം ഡീൻ കുര്യാകോസ് എം പി ഉദ്ഘാടനം ചെയ്തു. വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, കെ പി സി സി അംഗം കെ.എൽ. പൗലോസ്, മാടക്കര അബ്‌ദുളള, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എ.പി.കുര്യാക്കോസ്, കെ.കെ. ബാബു, എം.യു. ജോർജ്, കണക്കയിൽ മുഹമ്മദ്, അസ്സൈനു, അബ്‌ദുൾ ഹക്കിം, സീത വിജയൻ, എന്നിവർ സംസാരിച്ചു.
യുഡിഎഫ് പഞ്ചായത്ത് നേതൃയോഗം സംഘടിപ്പിച്ചു
