ഗ്രേസ് മരിയയെയും ജെയ്സ് വിൻസൻ്റിനെയും അനുമോദിച്ചു

ഏച്ചോം : സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ്സിൽ 30 വർഷത്തെ സർവീസിനുള്ള താങ്ക്സ് അവാർഡ് നേടിയ സിസ്റ്റർ ഗ്രേസ് മരിയയ്ക്കും പത്തുവർഷത്തെ സർവീസിനുള്ള അവാർഡ് നേടിയ ജെയ്സ് വിൻസൻ്റിനും അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ .ആർ . കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഗിരീഷ് എ ഇ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ സിസ്റ്റർ ബീന സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഡൊമിനിക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗഫൂർ കാട്ടി, വാർഡ് മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, വയനാട് സ്കൗട്ട് ഗൈഡ് സ് ഡി ടി സി സതീഷ് ബാബു , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി പോൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *