എൻ.ജി.ഒ യൂണിയൻ പൊതു ഇട ശുചീകരണം നടത്തി

കൽപറ്റ: നവകേരളം കർമ്മ പദ്ധതി ഏറ്റെടുത്തു കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ പൊതു ഇട ശുചീകരണം നടത്തി. വയനാട് ജില്ലയിൽ കൽപറ്റ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്തിൽ മിൽമ ബൂത്ത്‌ പരിസരം ശുചീകരിച്ചു. ജില്ലാ ഡപ്യൂട്ടി കലക്ടർ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും റിജേഷ് പി.സി നന്ദിയും അറിയിച്ചു. ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പാടി വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു. ബത്തേരി തഹസിൽദാർ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എം.സി. ദിനൂപ് അധ്യക്ഷത വഹിച്ചു. ഹാരിസ് മുഹമ്മദ് സ്വാഗതവും വില്ലേജ് ഓഫിസർ ഷൈൻ ബേബി നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് വി.ജെ ഷാജി ആശംസ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *