കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ് അംബേദ്കർ അവാർഡ് ജേതാവായ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ
കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ അനുമോദിച്ചു.
എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ
ജസ്റ്റിസ് പി. കെ ഷംസുദ്ധീൻ, മധ്യപ്രദേശ് മുൻ എം.എൽ.എ ഡോ. ജി സുനിലം എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു.
ജോൺസൺ പി ജോൺ,തകിടി കൃഷ്ണൻ നായർ,ജോ ആന്റണി,ടോമി മാത്യു,മുല്ലക്കര സക്കറിയ,എം. വി ലോറൻസ്, എം സുനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കൊച്ചിയിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കൗൺസിൽ ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
