മാനന്തവാടി: പനമരത്തു എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് അത്തിലൻ മുജീബ് റഹ്‌മാൻ (40) അറസ്റ്റിലായി. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ചിന് കൈമാറി. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് പരിശോധനകൾ കർശ നമാക്കിയിട്ടുണ്ട്.എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ജിനോഷ് . പി ആർ ,ജോണി .കെ ,സിവിൽ എക്സൈസ് ഓഫിസർ പ്രിൻസ്. ടി.ജി, എക്സൈസ് ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു.
മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
