ഉപതെരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ജില്ലയിലെ ഓഫീസ് മേധാവികള്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് 5 നകം ജീവനക്കാരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്ട്വെയറില്‍ അപ്ഡേറ്റ് ചെയ്യണം. സ്ഥലമാറ്റം, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ സ്ഥാപനത്തില്‍ നിന്നും മാറ്റം വന്ന ജീവനക്കാരുടെയും പുതിയതായി സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്ട് വെയറില്‍ കൃത്യമായി നല്‍കണം. ജീവനക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *