ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം പങ്കെടുത്തിരുന്നു. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് ലഭിച്ച ലൈബ്രറികൾക്ക് പുറമെ വിദ്യാലയങ്ങളും പൊതുജനങ്ങളും പുസ്തകങ്ങൾ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടന്നത്. പുസ്തകോത്സവത്തിൽ സാഹിത്യ, സാംസ്‌ക്കാരിക പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എച്ച്. ഐ. എം. യു. പി സ്കൂൾ ലൈബ്രറിയുടെ ഭാഗമായി പുസ്തകോത്സവം സന്ദർശിച്ച വിദ്യാർഥികൾക്ക് എഴുത്തുകാരൻ ഹാരിസ് നെൻമേനി “വായനസന്ദേശം” നൽകി. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എം.ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി. ബി. സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാരായ പി. കെ. സത്താർ, സി. എം. സുമേഷ്, പി.ശിവൻ പിള്ള, കെ. രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *