പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ വാഹന ജാഥക്ക് തുടക്കമായി

തളിപ്പുഴ: പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23-25 വരെ നടത്തുന്ന വാഹന ജാഥക്ക് തുടക്കമായി.ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ പി കരീമിന് പതാക കൈമാറിയതോടെ ആരംഭിച്ച ജാഥ 25 ന് വൈകുന്നേരം അവസാനിക്കും.
ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്, സംസ്ഥാന സമിതിയംഗം അൻസാരി ഏനാത്ത് തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി സംസാരിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ, ജോയിന്റ് സെക്രട്ടറി സുബൈർ, റസാഖ്, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *