Tr
കൽപ്പറ്റ: വ്യാപാരികളുടെ കടകളുടെ വാടകയ്ക്ക് 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തുവാ നുള്ള കേന്ദ്ര സർക്കാരിന്റെ നികുതി നിർദ്ദേശത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ജിഎസ്ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ തുളസിദാസ് ധർണ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ.ടി പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ്, പി.സന്തോഷ്, എൻ.ജയരാജൻ, സി.മനോജ്, സിസിലി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ സ്വാഗതവും പി.ജെ. ജോസ് നന്ദിയും പറഞ്ഞു. പ്രതിക്ഷേധമാർച്ചിന് പി.കെ. സിദ്ധീഖ്, ഗ്രേസി രവി, സാജു മേപ്പാടി,ടി പ്രകാശൻ, കെ എം അബ്ദുൾ സലിം എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികൾ ജോയിൻ്റ് കമ്മീഷണർക്ക് നിവേദനവും നൽകി.
