സോഫ്റ്റ് ബേസ്‌ബോള്‍ ടീം അംഗങ്ങളെ അനുമോദിച്ചു

കല്‍പ്പറ്റ: ഹരിയാനയില്‍ നടന്ന ദേശീയ സോഫ്റ്റ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ വിഭാഗത്തില്‍

ജേതാക്കളായ കേരള ടീമിലെ ജില്ലയില്‍നിന്നുള്ള അംഗങ്ങളെ രാഷ്ട്രീയയുവ ജനതാദള്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു. എ.കെ. ആര്യനന്ദ, സന ഫര്‍ഹ, ഹണി ഹരികൃഷ്ണ, സന ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ആര്‍ജെഡി മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. നൗഷാദ്, ദൃശ്യ സുരേഷ്, പി.ജെ. ജോമിഷ്, നാസര്‍ കുരുനിയന്‍, ലത്തീഫ് നെടുംകോട് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *