വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഓഫീസര്‍ 01 എന്നിവര്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ 30 ന് നടക്കും. മാനന്തവാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ 31 ന് നടക്കും.കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുളളവര്‍ക്കുള്ള പരിശീലനം നവംബര്‍ 1 നും നടക്കും. സുല്‍ത്താന്‍ ബത്തേരി ഡയറ്റ്, ഗവ.സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍. പരിശീലനത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലനം തുടങ്ങുന്നതിന് 15 മിനുറ്റ് മുമ്പ് പരിശീലനഹാളില്‍ എത്തേണ്ടതാണ്.
