കൽപറ്റ: വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം കൽപറ്റ എൻ.ജി.ഒ യൂണിയൻ ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ അജിത്രി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി അജി ബഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രതിഭ എസ്.വി വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം ലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന നിർവാഹക സമിതി അംഗം കെ. വിശാലാക്ഷി സംഘടനാ രേഖ അവതരിപ്പിച്ചു. പരിപാടിയിൽ വനിതാ രംഗത്ത് ജില്ലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരി ജിതികാ പ്രേം , എഴുത്തുകാരി സുജിത സി.പി എന്നിവരെ ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ, അനിത.പി.പി, റൂബി ഫൈസൽ, രമാ ബായി, ലതാറാം, എന്നിവർ സംസാരിച്ചു. സിന്ധു ചെന്ദ ലോട് അധ്യക്ഷത വഹിച്ചു. അജി ബഷീർ സ്വാഗതവും പ്രേമലത കുന്നമ്പറ്റ നന്ദിയും പറഞ്ഞു.
സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കുക, വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗാക്രമണം തടയുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ :
സിന്ധു ചെന്ദലോട് (പ്രസിഡൻ്റ്)
ഹരിപ്രിയ എസ്.എച്ച്, അനിത പി.പി, ലിഷ, സഫിയ (വൈസ് പ്രസിഡൻ്റുമാർ)
അജി ബഷീർ (സെക്രട്ടറി),
റൂബി ഫൈസൽ ,പ്രേമലത കുന്നമ്പറ്റ, കൊച്ചുറാണി ജോസഫ്, സുനിത കൽപറ്റ
(ജോയിൻ്റ് സെക്രട്ടറിമാർ)
പ്രതിഭ എസ്.വി (ട്രഷറർ).
വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം നടത്തി
