സർട്ടിഫിക്കറ്റ് വിതരണവും, ആദരിക്കൽ ചടങ്ങും നടത്തി

കൽപറ്റ: പുളിയാർമല ഗവ. ഐ ടി ഐയിൽ വച്ച് 2024 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ട്രെയിനിയെ ആദരിക്കുന്ന ചടങ്ങും നടത്തി. പാലക്കാട് മേഖല ട്രെയിനിങ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എ.എ.അജിത്ത്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജീവൻ ജോൺസ്, ജ്യോതിഷ്, പി.ടി.എ ഭാരവാഹി സ്വപ്ന, സ്റ്റാഫ് സെക്രട്ടറി ബിനീഷ് എന്നിവർ സംസാരിച്ചു. ബേക്കർ ആൻഡ് കൺഫക്ഷനർ ട്രേഡിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കൽപറ്റ ഗവ. ഐ.ടി.ഐയിലെ ട്രെയിനി ആയിരുന്ന സി.കെ.ഫാത്തിമയെ പി.ടി.എ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *