മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് സൽമ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജ് സൂപ്രണ്ട്, മാനന്തവാടി നഗരസഭാ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
മണ്ഡലം കമ്മിറ്റിയംഗം സുബൈർ കെ,മാനന്തവാടി മുൻസിപ്പൽ ട്രഷറർ ഫസ്‌ലുറഹ്മാൻ,കമ്മിറ്റിയംഗം നൗഫൽ പി കെ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എസ്ഡിപിഐ നിവേദനം നൽകി
