കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു: പി.എം.എ സലാം

കണിയാമ്പറ്റ: ജനങ്ങളെ ദ്രോഹിക്കു ന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നായ്‌ക്കെട്ടി തേര്‍വയല്‍, കണിയാമ്പറ്റ പഞ്ചായത്ത് അമ്പതാം ബൂത്ത് വെള്ളാരംകുനി എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങിയ മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് ഒരു രൂപയുടെ സഹായം നല്‍കാന്‍ പോലും മനസ് കാണിക്കാത്ത നരേന്ദ്ര മോദി, ജനങ്ങള്‍ക്ക് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മുണ്ടക്കൈയിലെ എല്ലാം നഷ്ടമായ മുഴുവന്‍ പേര്‍ക്കും 150 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാന്‍ പോലും കേന്ദ്രം തയ്യാറാവുന്നില്ല. ദുരന്തങ്ങള്‍ പോലും രാഷ്ട്രീയമാക്കി മറ്റൊരു ദുരന്തമാവു കയാണ് ബിജെപി സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.

തേരവയല്‍ കുടുംബ സംഗമവും, ബാലന്‍ അനുസ്മരണവും ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി.ആര്‍ പയനിയുടെ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, നൂല്‍പ്പുഴ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകന്‍ ഉസ്മാന്‍ കോട്ടയം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നെ ഉസ്മാന്‍,യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിമാരായ സാവറാവു, നവജ്യോത് സിദ്ദു, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി അവറാന്‍, കണ്‍വീനര്‍ ബെന്നി കൈനിക്കല്‍, എന്‍.എം ഇസ്മായില്‍, റോയി,ബൂത്ത് കണ്‍വീനര്‍ അഷ്‌റഫ്, സി.ടി അബ്ദുറഹ്‌മാന്‍, കെ ഉസ്മാന്‍, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് എന്‍ ആലി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി ആഷിക്, എംപി റഫീഖ്, അബൂബക്കര്‍ സംസാരിച്ചു. ബൂത്ത് ചെയര്‍മാന്‍ ബഷീര്‍ എന്‍ എ സ്വാഗതവും, വനിതാ ലീഗ് ജില്ലാ നേതാവ് നസീറ ഇസ്മായില്‍ നന്ദിയും പറഞ്ഞു. വെള്ളാരംകുനി കുടുംബ സംഗമത്തില്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സെക്രട്ടറി കെ ഹാരിസ്, കെപിസിസി നിരീക്ഷകന്‍ മധുസൂദനന്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഷുക്കൂര്‍ ഹാജി, സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്, സുരേഷ് ബാബു, നജീബ് കരണി, വി.പി യൂസഫ്, കെ മൊയ്തുട്ടി, ഹംസ പി സി, കെ.എം ഫൈസല്‍, അയമു കരണി, സിദ്ദീഖ് തോലന്‍, ഹാരിസ് അട്ടശ്ശേരി, അസീസ് കടന്നോളി, അബൂബക്കര്‍ അഞ്ജലി, ഹസ്സന്‍ കല്ലുങ്ങള്‍, സദ്ദാം ഹുസൈന്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *