വയനാടിൻ്റെ ആവശ്യങ്ങളിൽ മുന്നണി സ്ഥാനാർഥികൾ നയം വ്യക്തമാക്കണം : ആം ആദ്മി പാർട്ടി

ബത്തേരി: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർഥികൾ വയനാടിൻ്റെ അടിയന്തര ആവശ്യങ്ങളായ നിലബൂർ – നഞ്ചംകോട് റെയിവേ , രാത്രി യാത്ര നിരോധനം, വനം വന്യജിവി പ്രശ്നങ്ങൾ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ് , ബൈരകുപ്പ പാലം തുടങ്ങിയ പ്രശ്നങ്ങളിൽ അവരുടെ നയം വ്യക്തമാക്കണം എന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.പി മാരും എം എൽ എ മാരും , സർക്കാരുകളും മാറി മാറി വരുന്നുണ്ട് എങ്കിലും വയനാട്ടുകാരുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഒന്നും പരിഹരിക്കപ്പെടുന്നില്ല. മാത്രമല്ല ഒരോ ദിവസം ചെല്ലുന്തോറും ജിവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് വയനാടൻ ജനത ഇന്നുള്ളത്. ഇലക്ഷൻ അടുക്കുമ്പോൾ മോഹന വാഗ്ദാനങ്ങൾ നൽകി വോട്ടുകൾ നേടി ജയിച്ചു കഴിഞ്ഞാൽ വാഗ്ദാനങ്ങൾ പാലിക്കുകയോ, തിരിഞ്ഞു നോക്കുകയോ ചെയ്യാറില്ല .ഈ രീതിയിൽ വയനാടിനെ അവഹേളിക്കുന്ന പ്രവർത്തിയാണ് കാലാകാലങ്ങളായി നടന്നു വരുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ഇലക്ഷനിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ വയനാടിൻ്റെ നിരവധിയായ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് അവരുടെ നിലപാടുകൾ വ്യക്തമാക്കണമെന്ന് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് ലിയോ കൊല്ലവേലിൽ ആദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ, ഇ.വി തോമസ്,ഒ.എം തോമസ് ,കെ.സി വർഗ്ഗിസ് , ജേക്കബ് കെ.പി, ജോൺ പി.പി ,ഷിജു സെബാസ്റ്റ്യൻ, സാബു അബ്രാഹം, തോമസ് മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *