മേപ്പാടി :മുണ്ടക്കൈ ചൂരൽമല ദുരന്ത വിഷയത്തിൽ ഇരു മുന്നണികളും ഭക്ഷ്യ കിറ്റിനെ സംബന്ധിച്ച് നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾകൊണ്ട് യഥാർത്ഥ ആവശ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് .ദുരന്തമുഖത്ത് പ്രഖ്യാപിച്ച അവരുടെ പുനരുധിവാസത്തിലേക്ക് സർക്കാരിന്റെ ഇടപെടൽ
സമയബന്ധിതമായി നടപ്പാക്കണമെന്നും
അല്ലാത്ത പക്ഷം ഇരകളെ സംഘടിപ്പിച് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.മഹറൂഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്, ജോയിന്റ് സെക്രട്ടറി സകരിയ എന്നിവർ സംസാരിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണം: എസ്ഡിപിഐ
