കൽപ്പറ്റ: മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി എസ് എം എഫ് വയനാട് ജില്ലാ നേതൃ സംഗമം വയനാട് ഖാളി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നവംബർ 16 ശനിയാഴ്ച്ച പത്തുമണി മുതൽ മുട്ടിൽ ഡബ്ല്യു. എം .ഒ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ കെടി ഹംസ മുസ്ലിയാർ, വി മൂസക്കോയ മുസ്ലിയാർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, അഡ്വക്കറ്റ് മുഹമ്മദ് ഷാ, റാഷിദ് ഗസ്സാലി എന്നിവർ പങ്കെടുക്കും
യോഗത്തിൽ എസ് എം എഫ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എസ് മുഹമ്മദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് തങ്ങൾ,
ഇബ്രാഹിം ഫൈസി പേരാൽ, ഉമർ നിസാമി, കെ സി ആലി, കാസിം പി പി, ബ്രാൻ അലി, സി മൊയ്തീൻകുട്ടി, കെ.സി കുഞ്ഞബ്ദുള്ള ഹാജി, മുഹമ്മദ് ശരീഫ്, പി പി അയ്യൂബ്, മുജീബ് ഫൈസി കമ്പളക്കാട്, യൂസഫ് ഫൈസി വാളാട്, അഷ്റഫ് ഫൈസി, മുഹമ്മദ് ഷാ മാസ്റ്റർ, സൈനുദ്ധീൻ വടുവൻചാൽ, ജില്ലാ ഓർഗനൈസർ സാജിദ് മൗലവി, ഹസൻ മുസ്ലിയാർ, മഹ്റൂഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി സ്വാഗതവും ഉസ്മാൻ കാഞ്ഞായി നന്ദിയും പറഞ്ഞു.
