പുലി ശല്യത്തിന് ശാശ്വത പരിഹാരം കാണണം; പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

അമ്പലവയൽ: കരിങ്കുറ്റി, കുറ്റിക്കൈത, ചീങ്ങേരി പ്രദേശവാസികൾ അക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്പലവയൽ ടൗണിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പുലി ശല്യത്തിന് ശാശ്വത പരിഹാരം കാണണം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് കെ.ഷെമീർ ഉദ്ഘാടനം ചെയ്തു. സി.രാജു അധ്യക്ഷത വഹിച്ചു. കെ.കെ.രാധാകൃഷ്‌ണൻ, പി.എസ് ബൈജു, അനിതാ അശോകൻ, മഞ്ജു സാജൻ, മിനി സബാസ്റ്റ്യൻ, ജെസി ജോർജ്ജ്, കെ.ജാഷിദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *