തലപ്പുഴ: മാനന്തവാടി ഉപജില്ലയിലെ വിവിധ മേളകളിൽ മികച്ച വിജയം നേടിയ തലപ്പുഴ ഗവ.യുപി സ്കൂകൂൾ വിജയാഘോഷ റാലി നടത്തി. ശാസ്ത്രോത്സവത്തിൽ ഗണിതമേളയിൽ എൽപി വിഭാഗം വിജയികളും കലാമേളയിൽ അറബി കലോത്സവം എൽ.പി വിഭാഗം വിജയികളും, യുപി വിഭാഗം റണ്ണേഴ്സപ്പും യുപി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ റണ്ണേഴ്സപ്പുമായി കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആനയിച്ചുകൊണ്ടാണ് വിജയാഘോഷ റാലി നടത്തിയത്. റാലിക്ക് പ്രധാനാധ്യാപകൻ തോമസ് ആൻ്ണി, സ്റ്റാഫ് സെക്രട്ടറി ബീന ജോസഫ്, സീനിയർ അസിറ്റന്റ് വി.എ ദേവകി, സോൻസി ഫ്രാൻസിസ്, മറ്റു അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പായസവിതരണം നടത്തി.എ കെ ഡബ്ലിയു എ മാനന്തവാടി സബ്ജില്ലയിലെ മികച്ച യുപി സ്കൂൾ ആയി തലപ്പുഴ ഗവ: യുപി സ്കൂളിനെ തെരഞ്ഞെടുത്തിരുന്നു.
വിജയാഘോഷ റാലി സംഘടിപ്പിച്ചു
