സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം: ഗണിത ശാസ്ത്ര ശിൽപശാല നടത്തി

തരിയോട്: കുട്ടികളുടെ , ഭൗതികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്പെഷൽ എൻറിച്ച്മെൻറ് പ്രോഗ്രാമിൻ്റെ ഭാഗമായി തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ഗണിത ശാസ്ത്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര യു.പി.സ്കൂൾ റിട്ട. അധ്യാപകനും പരിശീലകനുമായ സഹദേവൻ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റൻ്റ് മറിയം മഹമൂദ്, നിഷ ആൻ ജോയ്, കെ.ഇ.ഖയറുന്നീസ, അഞ്ജലി മോഹൻ, കെ.ആർ.ശ്രീജ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *