തിരുനെല്ലി : ഡി.സി.എം യു.പി സ്കൂൾ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, മെമ്പർ പി.ആർ നിഷ, പി.ടി.എ പ്രസിഡന്റ് ദിനേശ് കോട്ടിയൂർ, ഹെഡ്മിസ്ട്രസ്സ് സി. കെ.എം മേഴ്സി എസ്.എ.ബി.എസ് എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ബാന്റ് സെറ്റ് അരങ്ങേറ്റം,ശിശുദിന റാലി, സമ്മാനദാനം, കലാപരിപാടികൾ, പായസം വിതരണം എന്നിവ ശിശുദിനാഘോഷത്തെ മനോഹരമാക്കി അദ്ധ്യാപകരും പി.ടി.എ – മദർ പി.ടി.എ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
