കല്ലോടി: സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരം 31 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി പി.ആര്‍. ശ്രീനന്ദ് ഒന്നാം സ്ഥാനവും 38 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി രണ്ടാം സ്ഥാനവും 39 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മുഹമ്മദ് റിസാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാനന്തവാടി ബിആര്‍സിയിലെ ബിപിസി കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് രേഷ്മ സജോയ് ,ഗണിത ക്ലബ് കണ്‍വീനര്‍ അമല മരിയ കെ. ചാക്കോ, സ്‌കൂള്‍ ലീഡര്‍ റെന ഖദീജതുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് അംഗം ജംഷീറ ശിഹാബ് സമ്മാന വിതരണം നടത്തി.
റൂബിക്‌സ് ക്യൂബ് ചാമ്പ്യന്‍ഷിപ്പ് നടത്തി
