തൃശിലേരി: മാനന്തവാടിയില്‍ നിന്ന് ആനപ്പാറ തൃശ്ശിലേരി റൂട്ടില്‍ രാവിലെ 6 മണിക്ക് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തൃശിലേരി മേഖല കമ്മറ്റി ജില്ല ട്രാന്‍സ്േപാര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി. തൃശിലേരി ആനപ്പാറ നിവാസികള്‍ക്ക് ഉപകാര പ്രദമായ ഈ സര്‍വീസ് കെഎസ്അര്‍ടിസി ഒരു കാരണവശാലും നിര്‍ത്തരുതെന്ന് മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ബബീഷ്,അഞ്ചു ബാലന്‍, രാജി, ചന്ദ്രിക ആഷിക്ക് എന്നിവര്‍ പങ്കെടുത്തു.
കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണം: ഡിവൈഎഫ്‌ഐ
