തലപ്പുഴ: വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കലിന്റെ നേതൃത്വത്തിൽ എസ്ഡി പിഐ നേതാക്കൾ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. വിഷയത്തിൽ നോട്ടീസ് ലഭിച്ചവരുടെ ആശങ്ക ന്യായമാണെന്നും ഇത് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഘപരിവാരം സാഹചര്യം ഉപയോഗപ്പെടുത്തി നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ്, ജനറൽ സെക്രട്ടറി എൻ ഹംസ, മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുലൈമാൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ്; എസ്ഡിപിഐ നേതാക്കൾ സന്ദർശനം നടത്തി
