രണ്ടുമാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും.

തിരുവനന്തപുരം : രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച്‌ പ്രതിഷേധിക്കും.
താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.

ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷൻ വ്യാപാരികള്‍ക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കരാറുകാരുമായി ഇന്ന് ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *