എസ്‌കെഎസ്‌എസ്‌എഫ്‌ തലപ്പുഴ മേഖലാ സർഗലയം വാളാട് പുത്തൂർ ശാഖ ജേതാക്കൾ.

തലപ്പുഴ: മുള്ളലിൽ സംഘടിപ്പിച്ച എസ്കെഎസ്എസ്എഫ് തലപ്പുഴ മേഖലാ സർഗലയത്തിൽ പുത്തൂർ ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ആതിഥേയരായ മുള്ളൽ ശാഖ രണ്ടാം സ്ഥാനവും തലപ്പുഴ ചുങ്കം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
500 ഓളം കലാപ്രതിഭകൾ മാറ്റുരച്ച കലാമേളയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ വയനാട് ജില്ലാ പ്രസിഡണ്ട് KVS ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ,ജില്ലാ , മേഖല, ശാഖ പ്രതിനിധികളും മുള്ളൻ മഹല്ല് ഭാരവാഹികളും ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *