കല്‍പ്പറ്റ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലീഫ് സര്‍വീ സസിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ ഉരുള്‍പൊട്ടല്‍-വെള്ളപ്പൊക്ക ദുരിന്ത ബാധിതര്‍ക്കായി നടത്തുന്ന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി കുറുമണി എസ് എഎല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠന ക്യാമ്പ് നടത്തി. കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കാനും നേതൃത്വഗുണം വളര്‍ ത്തുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ബാലകൃഷ് ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ മെജോ പ്രസംഗിച്ചു. സൊസൈറ്റി പ്രവര്‍ത്തകരായ ചിഞ്ചു മരിയ, ദീപു ജോസഫ്, ബിന്‍സി വര്‍ഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവര്‍ നേതൃത്വം നല്‍കി. 50 കുട്ടികള്‍ പങ്കെടുത്തു.
പഠന ക്യാമ്പ് സംഘടിപ്പിച്ചു
