കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകേപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി, എഎഫ്‌സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. 23 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 22ന് രാത്രി എട്ടിന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സംഷാദ് ബത്തേരി, റഷീദ് അമ്പലവയല്‍, സന്തോഷ് എക്‌സല്‍, ഫൈസല്‍ മീനങ്ങാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫിഫ മഞ്ചേരി, കെഎഫ്‌സി കാളികാവ്, സോക്കല്‍ എഫ്‌സി ഷൊര്‍ണൂര്‍, ഫിറ്റ്‌വെല്‍ കോഴിക്കോട്, ജവഹര്‍ മാവൂര്‍, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, സ്‌കൈബ്ലൂ എടപ്പാള്‍, കെഎംജി മാവൂര്‍, അഭിലാഷ് എഫ്‌സി കുപ്പൂത്ത്, കെആര്‍എസ്‌സി കോഴിക്കോട്, എഫ്‌സി പെരിന്തല്‍മണ്ണ, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ജിംഖാന എഫ്‌സി തൃശൂര്‍, മെഡി ഗാര്‍ഡ് അരീക്കോട്, യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത്, എവൈസി ഉച്ചാരക്കടവ്, ഇസ ഗ്രൂപ്പ് പെരുമ്പാവൂര്‍, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, ലക്കി സോക്കര്‍ ആലുവ, അല്‍ മദീന ചെര്‍പ്പുളശേരി, സെബാന്‍ കോട്ടക്കല്‍, എഫ്‌സി കൊണ്ടോട്ടി, എഎഫ്‌സി വയനാട് എന്നീ ടീമുകള്‍ മത്സരിക്കും. അല്‍ മദീന ചെര്‍പ്പുളശേരിയും ജവഹര്‍ മാവൂരുമായാണ് ഉദ്ഘാടന മത്സരം.
ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ 4,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്. ഒന്നാം റൗണ്ടില്‍ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 1,000 രൂപയ്ക്ക് സീസണ്‍ ടിക്കറ്റ് ലഭിക്കും. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രത്യേകം ഗാലറി സൗകര്യവും ഉണ്ടാകും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഇലവുംതുരുത്തേല്‍ വിന്നേഴ്‌സ് ട്രോഫിയും കാപിറ്റല്‍ ഹാര്‍ഡ്‌വേര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഫെയ്മസ് ബേക്കറി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ഹോട്ടല്‍ തൗഫീഖ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് പ്രൈസും സമ്മാനിക്കും.
മീനങ്ങാടിയില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 22 മുതല്‍
