ആന്റിമൈക്രോബിയൽ അവബോധ വാരാചരണത്തിന്റെ ഭാഗമായി നല്ലൂർനാട് ഗവണ്മെന്റ് ട്രൈബൽ സ്പെഷ്യാലിറ്റി&ജില്ലാ ക്യാൻസർ ഹോസ്പിറ്റൽ സ്ഥാപന മേധാവി ഡോ. ഹരിപ്രസാദ്. ടി എന്നവരുടെ നേതൃത്വത്തിൽ അവബോധ പരിപാടികൾ
നടത്തി,ആരോഗ്യ കേരളം-ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈദലവി അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് മുഖ്യ പ്രഭാഷണവും ജില്ലാ ആരോഗ്യ വകുപ്പ് മാസ്സ് മീഡിയ ഓഫീസർ ഹംസ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ആന്റിമൈക്രോബിയൽ അവബോധ വാരാചരണത്തിന്റെ ഭാഗമായി ആശുപത്രി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി പോസ്റ്റർ രചന മത്സരവും,ഒപ്പ് ശേഖരണ യജ്ഞവും അവബോധ ക്ലാസും ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
