അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍

കേണിച്ചിറ: അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍. നടവയല്‍ എടലാട്ട് നഗര്‍ കേശവനെയാണ്(32) എസ്‌ഐ ഇ.കെ. ബാബുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേശവന്‍ എടലാട്ട് നഗര്‍ പുഞ്ചക്കുന്നിലെ ബിനീഷിന്റെ വീടിനു തീയിട്ടത്. ഈ സമയം ബിനീഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പെടെ നശിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കേശവന്‍ വീടിനു തീയിട്ടതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *