കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സി പി ഐ മാർച്ചും ധർണയും നടത്തി. കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പറഞ്ഞു. പാർട്ടി ഒറ്റയ്ക്കും, മുന്നണിയായും തുടർ പ്രക്ഷോഭങ്ങൾ നടത്തും. മനുഷ്യത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും അദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, വിജയൻ ചെറുകര എന്നിവർ പ്രസംഗിച്ചു. സി എസ് സ്റ്റാൻലി സ്വാഗതവും വി കെ ശശിധരൻ നന്ദിയും പറഞ്ഞു. കെ കെ തോമസ്, സി എം സുധീഷ് , ടി മണി, മഹിത മൂർത്തി നേതൃത്വം നൽകി.
മുണ്ടക്കൈ, ചൂരൽമല ദുരന്തം; കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സിപിഐ പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി
