പോലീസ് നടപടി കാടത്തം; പ്രവാസി കോൺഗ്രസ്‌

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതി അനന്തമായി നീളുന്നതിലും, ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണനയിലും പ്രതിഷേധിച്ച് വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളേയും പ്രവർത്തകരേയും പോലീസ് ക്രൂരമായി മർദ്ദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ന്യായമായ ആവശ്യത്തിനു വേണ്ടി ജനാധിപത്യ രീതിയിൽ സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ ക്രൂരമായി നേരിടുകവഴി പോലീസ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പ്രകടിപ്പിക്കുന്നത്. പുനരധിവാസത്തിലെ കാലതാമസവും – കഴിവുകേടും ലോകമറിയരുതെന്ന് ആഗ്രഹിക്കുന്നവരുടെ അച്ചാരം വാങ്ങിയുള്ള ഈ കാടത്തം അംഗീകരിക്കാൻ കഴിയില്ല. പ്രവർത്തകരെ തിരിച്ചറിഞ്ഞ് വൈരനിര്യാതന ബുദ്ധിയോടെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരമ്പരകൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പു നൽകി. ജില്ലാപ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മമ്മൂട്ടി കോമ്പി, പി.സി.അസൈനാർ, ആയിഷപള്ളിയാൽ, പി.വി.ആൻ്റണി, സജി മണ്ഡലത്തിൽ, അൻവർ സാദത്ത്, രാജേഷ് നമ്പിച്ചം കുടി, ഷംസീർ അരണപ്പാറ, അനിൽകുമാർ ബത്തേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *