മാനന്തവാടി:മാനന്തവാടി മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ ചികിത്സ തേടാനെത്തിയ രണ്ട് യുവതികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ട് ആംബുലൻസ് ഇല്ലാതെ ആറ് മണിക്കൂർ വാഹനത്തിനായി കാത്തിരുന്നത്.ആദിവാസി വിഭാഗത്തിൽ ഉള്ളവരെ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ട് പോയതിന്റെ കുടിശിക ഉള്ളതിനാൽ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ടു പോകാൻ തയ്യാറാകാത്ത അവസ്ഥയിലുമാണ്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ആശുപത്രി സൂപ്രണ്ട്,ടി ഡി ഒ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ആംബുലൻസ് എത്തിയാണ് രോഗികളെ കോഴിക്കോടേക്ക് കൊണ്ട് പോയത്.പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ മൂലം ആദിവാസി വിഭാഗത്തിൽപ്പെട്ട പത്തോളം രോഗികളെയാണ് ദിനംപ്രതി കോഴിക്കോടേക്ക് റഫർ ചെയ്യുന്നത്.നിത്യേന രാവിലെ ആദിവാസി രോഗികളെ റഫർ ചെയ്യുന്നതിനാൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ആംബുലൻസ് ഇല്ലാത്ത അവസ്ഥയാണ്.ഹോസ്പിറ്റൽ പാർക്കിങ്ങിൽ സ്വകാര്യ ആംബുലൻസുകൾ നിർത്തിയിടാൻ സൗകര്യം ഒരുക്കി കൊടുത്തത് ആദിവാസി രോഗികളെ കോഴിക്കോടേക്ക് റഫർ ചെയ്യുമ്പോൾ കൊണ്ടു പോകാം എന്നുള്ള ഉറപ്പുന്മേലാണ് എന്നാൽ ഇതിൽ മൂന്ന് ആംബുലൻസുകൾ മാത്രമാണ് രോഗികളെ കൊണ്ടുപോകാൻ തയ്യാറാകുന്നത് ഇതും രോഗികളെ വലക്കുന്ന അവസ്ഥയിലാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഷെക്കീർ പുനത്തിൽ,കെ എസ് യു ബ്ലോക് പ്രസിഡണ്ട് ആദിൽ മുഹമ്മദ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ ആസിഫ് സഹീർ,സിറാജ് ഓ.എസ് തുടങ്ങിയവർ നേതൃത്വം നൽകി
ആംബുലൻസില്ല ചികിത്സക്കെത്തിയ ആദിവാസികൾ ഭൂരിതത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
