ഏകദിന വനാവകാശ ശില്പശാല നടത്തി

കാട്ടിക്കുളം :കീസ്‌റ്റോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി തിരുനെല്ലി പഞ്ചായത്തിലെ പന്ത്രണ്ട് വനാവകാശ കമ്മിറ്റി അംഗങ്ങൾക്കും ട്രൈബൽ പ്രൊമോട്ടർമാർക്കും വനാവകാശ നിയമത്തിൽ അവബോധം സൃഷ്ടിക്കാൻ ഏകദിന വനാവകാശ ശില്പശാല നടത്തി.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വനാവകാശ നിയമം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ എന്ന വിഷയത്തിൽ അഡ്വ.കെ .ജി രാമചന്ദ്രനും വനാവകാശ നിയമം 2006 വ്യക്തിഗത അവകാശങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ എൻ സുനിൽകുമാറും ക്ലാസ്സുകൾ നയിച്ചു.പി ബി സനീഷ്, കെ പി ഗംഗ, ഇ ആർ രാഘേഷ് ,ടി കെ ബിജിഷ്ണ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *