ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നടന്നു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന
ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളുടേയും
വയനാട് ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗവണ്മെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ടി. സിദീഖ് എം. എൽ. എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തമ്പി മെമ്പർമാരായ എ. എൻ സുശീല, കെ. ബി നസീമ, സിന്ധു ശ്രീധരൻ, ഡി.എം. സി ബാലസുബ്രമണ്യം പി.കെ, ആശ പോൾ,
സ്കൂൾ പ്രിൻസിപ്പൽ ശിവസുബ്രഹ്മണ്യൻ പി പി,
എച്ച് എം ബാബു ടി,പി.ടി.എ. പ്രസിഡന്റ് സുധീഷ്,എം. പി. ടി. എ. പ്രസിഡന്റ് കമറുനീസ,
എസ്.എം.സി. ചെയർമാൻ സണ്ണി
തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *