ഭിന്നശേഷി വാരാചരണം സമാപിച്ചു

മാനന്തവാടി: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലാ തലത്തിൽ നടത്തിയ ഭിന്നശേഷി വാരാചരണം സമാപിച്ചു. നവം 27 മുതൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ തല , ബി.ആർ.സി തല പരിപാടികൾ സംഘടിപിച്ചു. സമാപന പരിപാടി മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ നിന്നും ആരംഭിച്ച ഭിന്നശേഷി ഐക്യദാർഡ്യ വിളംബര റാലി എൽ എഫ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മെഗാ ഫ്ലാഷ് മോബോടുകൂടി മാനന്തവാടി ബി.ആർ.സി യിൽ സമാപിച്ചു. സമാപന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. സംസ്ഥാന തല ഇൻക്ലൂസീവ് കായികോത്സവത്തിൽ പങ്കെടുത്തവരെ യോഗം അനുമോദിച്ചു സമ്മാന വിതരണോദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വികസന ക്ഷേമ കാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഭിന്നശേഷി ദിന സന്ദേശം കൈമാറി. മുൻസിപ്പൽ കൗൺസിലർ വിപിൻ വേണുഗോപാൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ മുരളീധരൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫിസർ ജോൺ എൻ ജെ, ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ വർക്കി ടി പി, എൽ എഫ് സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ഷീന യോഹന്നാൻ, മർച്ചന്റ് യൂത്ത് വിംഗ് പ്രതിനിധി റോബി ചാക്കോ, ബി ആർ സി ട്രൈനെർമാരായ എ. ഇ സതീഷ് ബാബു, കെ അനൂപ് കുമാർ, റിൻസി ഡീസൂസ, ഷൈനി മൈക്കിൾ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ എം ഇബ്രാഹിം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *