ഡി എം സി ക്ക് റസ്ക്യൂ ഉപകരണങ്ങൾ കൈമാറി കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി

കണിയാമ്പറ്റ: ആറു വർഷത്തിലധികമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് കോർപ്സ് കണിയാമ്പറ്റ.

2018 പ്രളയകാലം മുതലാണ് ഡിഎംസിയുടെ പ്രവർത്തനം ആരംഭിക്കുന്നത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും ഡിഎംസിയുടെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധ്യമായിട്ടുണ്ട്.
ഡിഎംസി ക്കുള്ള റസ്ക്യൂ ഉപകരണങ്ങൾ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിശാ ചേനോത്ത് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് ട്രഷറർ അബ്ദുൽ ഗഫൂർ പാറമ്മൽ വൈസ് പ്രസിഡന്റ്‌ ഷാജി ചോമയിൽ.എക്സിക്യൂട്ടീവ് അംഗം അഹമ്മദ് പുതിയാണ്ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
ഡിഎംസി കൺവീനർ ജംഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷ സ്ഥാനം ചെയർമാൻ അബ്ദുൽ ഗഫൂർ പുൽപറമ്പിൽ നിർവഹിച്ചു.
ഡി എം സി പദ്ധതി വിശദീകരണം കോഡിനേറ്റർ അജിത്ത് കാരാട്ട് നടത്തി.
വൈസ് ചെയർമാൻ അബ്ദുൽ ഗഫൂർ ഉത്താലക്കൽ നന്ദി പ്രകാശിപ്പിച്ചു.
ഡിഎംസി അംഗങ്ങളായ ഷിബു.നിഷാദ്. റഷീദ്.രാമനുണ്ണി. മഹ്മൂദ്. ഡിപീഷ്. രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *