അരപ്പറ്റ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലയുടെ കൂടെ , വൈദ്യുതി ചാർജ് കൂടി വർദ്ധിപ്പിച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.ഇതിനെതിരെ കേരള ജനത പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. അരപ്പറ്റയിൽ നടന്ന പരിപാടിയിൽ
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്
എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം പറഞ്ഞു. റിയാസ് പാറോൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എം.എസ് എഫ് ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി. കെ ലത്തീഫ്,മണ്ഡലം എം.എസ് എഫ് സെക്രട്ടറി മുബഷിർ പള്ളിയാൽ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.ടി റസാഖ്, കെ.കെ കുഞ്ഞമ്മദ്, കബീർ പാടി വയൽ, അഷ്ക്കർ അലി സി.ടി, പി.കെ സാലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി. ജാഫർ, നവാസ് അരപ്പറ്റ, ഹംസ പിച്ചൻ, പി.പി മജീദ് , സി.ടി. ഷിഹാബ്, ഇബ്രാഹീം വി, നാസർ സി.എച്ച്, ലത്തീഫ് സി , കരീം മുക്കിൽ പീടിക, നാസർ തിനപുരം , തുടങ്ങിയവർ സംസാരിച്ചു
വൈദ്യുതി ചാർജ് വർധന: മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി
