കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് വീട്ടമ്മ 36 സെന്റ് ഭൂമി കൈമാറി. മുണ്ടക്കുറ്റി കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ് കുടുംബ സ്വത്തിന്റെ ഭാഗം സംഭാവന ചെയ്തത്. ഭൂമിയുടെ രേഖ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, കല്ലാച്ചി സൂപ്പി ഹാജി. കെ. ഹാരിസ്, സി.ഇ. ഹാരിസ്, എം. മുഹമ്മദ് ബഷീർ,നൗഷാദ് ഗസാലി, ഉസ്മാൻ കഞ്ഞായി, കെ.ടി. കുഞ്ഞബ്ദുള്ള, ഇബ്രാഹിം പാറ, റഫീഖ് തുളിയൻ, മുസ്തഫ, റംല പച്ചിലക്കാട്, റംല മുനീർ തുടങ്ങിയവർ പങ്കെടുത്തു.
