കാറിൽ യുവാവിനെ വലിച്ചിഴച്ച പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മാനന്തവാടി : കൂടൽ കടവിൽ മാതനെന്ന യുവാവിനെ കാറിൻ്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പോരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷിക്കപ്പെടുന്നവരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. മാനന്തവാടി പോലീസ് സ്‌റ്റേഷൻ, ഫോൺ: 04935 240232 ഇൻസ്പെക്ടർ എസ്.എച്ച്.ഒ മാനന്തവാടി, ഫോൺ: 9497987199 സബ് ഇൻസ്പെക്ടർ മാനന്തവാടി, ഫോൺ: 949780816

Leave a Reply

Your email address will not be published. Required fields are marked *