പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍.

സുല്‍ത്താന്‍ ബത്തേരി : പത്രവായന സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജനുവരി 26ന് കോഴിക്കോട് ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മോയിന്‍ കോട്ടത്തറ, ബിജു ജോസഫ് പുല്‍പ്പള്ളി, സുധാകരന്‍ കല്‍പ്പറ്റ, പ്രസാദ് പൂതാടി, ടോമി മക്കിയാട്, കെ.എം. ജോസ് വടുവന്‍ചാല്‍, മര്‍ക്കോസ് തിന പുരം, ഷെരീഫ് അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സാബു അതിരാറ്റുകുന്ന് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *