പ്രതിഷേധ മാർച്ചും, ധർണയും സംഘടിപ്പിച്ചു

മാനന്തവാടി:- വയനാട് അതിദുർബല ആദിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിദുർബല ആദിവാസി വിഭാഗമായ അടിയസമുദായത്തിലെ മാതൻ എന്ന കോളനി നിവാസിയെ കാറിൽ കെട്ടി വലിച്ചതിലും ചുണ്ട എന്ന പണിയെ സമുദായത്തിലെ ആദിവാസി വയോധികയുടെ മൃതശരീരം മറവ് ചെയ്യുന്നതിനായി ട്രൈബൽ വകുപ്പ് ആംബുലൻസ് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചും, മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് പ്രതിഷേധ ധർണയും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. മണിക്കുട്ടൻ പണിയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അമ്മിണി കെ വയനാട് ധർണ്ണ അധ്യക്ഷ സ്ഥാനം വഹിച്ചു. ജീപാലൻ മൂപ്പൻ സ്വാഗതം അർപ്പിച്ചു. വിനു നു കിടച്ചുലൻ, ഓമന ചുള്ളിയോട്, സുധി കനവ്, സുരേഷ് കോറം, വിഷ്ണു സുകുമാരൻ, വിഷ്ണു ഗായസ്, നവ്യ, സിബിത, എന്നിവർപിന്തുണ നൽകി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *