പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി ടൗണിലൂടെ ക്രിസ്മസ് കരോൾ നടത്തി. ക്രിസ്മസ് പപ്പയുടെ അകമ്പടിയോടെ നിറഞ്ഞ വാദ്യമേളങ്ങൾക്കൊപ്പം ആടിത്തിമർത്ത് പാട്ടുകൾ പാടി മാനന്തവാടി പട്ടണം ചുറ്റി പഴശ്ശി ഗ്രന്ഥനയം പ്രവർത്തകർ ആഘോഷരാവ് നടത്തി. ക്രിസ്തുമസ് നക്ഷത്രവും ആശംസകൾ പിൻ ചെയ്ത മിഠായികളും പൊതുജനങ്ങൾക്ക് നൽകി. ഏവരെയും കരോളിന്റെ ഭാഗമാക്കി മാറ്റി കൊണ്ടായിരുന്നു മാനന്തവാടി പട്ടണം ചുറ്റിയ വിജയകരമായ ക്രിസ്മസ് രാവ് ആഘോഷിച്ചത്. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് വിനോദ് കുമാർ എസ് ജെ സെക്രട്ടറി തോമസ് സേവിയർ വൈസ് പ്രസിഡണ്ട് നീതുവിൻ സെൻ്റ് ജോയിൻ സെക്രട്ടറി അയ്യൂബ് എ അജയകുമാർ, സൂരജ് എച്ച്, കെ ഷബിത, നിസാർ സി കെ തുടങ്ങിയവർ നേതൃത്വം നൽകി.
ക്രിസ്മസ് കരോൾ നടത്തി
