കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉളുൾപൊട്ടലിൽ സർവവും നഷ്ടമായ ഇരകളോട് സർക്കാർ സ്വീകരിക്കുന്ന സമീപനം കടുത്ത വഞ്ചനയാണെന്നും ഈ അനീതി നോക്കി നിൽക്കാനാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി. പുനരാധിവാസ കാര്യത്തിൽ സർക്കാർ തുടക്കം മുതൽ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ കരട് പട്ടികയിൽ അർഹരായവർ പലരും പുറത്താകുകയും ഗുരുതരമായ പിശകുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച പലകാര്യങ്ങളിലും ഉദ്യോഗസ്ഥരുടെ വീഴ്ചയും അനാസ്ഥയും സംഭവിക്കുന്നത് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്. ബോധപൂർവമായി പുനരധിവാസം വൈകിപ്പിച്ചു കൊണ്ട് സർക്കാർ ചുമതലയിൽ നിന്നും ഒളിച്ചോടുകയാണ്. ഇരകളെ ചേർത്ത് നിർത്തി ജനകീയ സമരങ്ങളിലൂടെ ഇതിനെ ചെറുക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ യൂസുഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ റഷീദ് ഉമരി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫസലു റഹ്മാൻ, കെ മഹ്‌റൂഫ്, സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഹ്,എസ് മുനീർ,ട്രഷറർ സുബൈർ കെ പി, കമ്മിറ്റിയംഗങ്ങളായ അഡ്വ: കെ എ അയ്യൂബ്, ഇ ഉസ്മാൻ,ടികെ അബ്ദുസമദ്, മമ്മൂട്ടി കെ എന്നിവർ സംസാരിച്ചു.
മുണ്ടക്കൈ ദുരന്തം: ഇരകളോട് സർക്കാർ അനീതി തുടരുന്നത് നോക്കി നിൽക്കാനാവില്ല: എസ്.ഡി. പി. ഐ
