മാനന്തവാടി സ്വദേശി എ കെ ഷാനവാസ് സംവിധാനം ചെയ്ത് ടാലൻറ് വേൾഡ് റെക്കോർഡ് നേടിയ എലോൺ എന്ന ഷോർട്ട് ഫിലിം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് പ്രദർശിപ്പിച്ചു. ഉറുമ്പുകളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ ഷോർട്ട് ഫിലിമിൻ്റെ പ്രദർശനത്തിനുശേഷം ഉറുമ്പുകളുമായി ബന്ധപ്പെട്ടും, ഷോർട്ട് ഫിലിമിനെക്കുറിച്ചും എ കെ ഷാനവാസ് സംസാരിച്ചു. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വി.എസ് മൂസ്സ പ്രദർശനം ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രവർത്തകൻ പ്രസാദ് വി കെ ആ മുഖം അവതരിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ, അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ അരുൺകുമാർ മുഖ്യ അതിഥിയായി. വ്യാപാരി വ്യവസായി പ്രസിഡൻറ് കെ ഉസ്മാൻ വി. ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തി
