സാഹിത്യോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ

മാനന്തവാടി: വയനാട് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് ഹരിത ചട്ടം പാലിച്ച്. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭഗമായി സാഹിത്യോത്സവത്തിന് എത്തുന്ന അതിഥികൾക്കും ഡെലിഗേറ്റുകൾക്കും പൊതുജനങ്ങൾക്കും പരിപാടികളുടെ സമയക്രമം സംബന്ധിച്ച പ്രോഗ്രാം ഷെഡ്യൂൾ പ്രിന്റ് ചെയ്യുന്നത് ഒഴിവാക്കി ഡിജിറ്റൽ പകർപ്പ് നൽകും. ഷെഡ്യൂൾ പ്രദർശിപ്പിക്കുന്നതിനായി പ്രധാന വേദിക്ക് സമീപം ഡിജിറ്റൽ സ്ക്രീൻ സ്ഥാപിക്കും. കൂടാതെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ക്യുആർ കോഡ് വഴിയും സമയക്രമം അറിയാം. സമൂഹ മാധ്യമങ്ങളിൽ പിഡിഎഫ് ഫയലുകളായും ലഭ്യമാക്കും.
ഗ്രീൻ പ്രോട്ടോക്കാൾ പാലിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *