അഞ്ചുകുന്ന്: മദ്റസ കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം, പനമരം അഞ്ചുകുന്നിലാണ് സംഭവം രാവിലെ മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പത്ത് വയസ്സുകാരനെയാണ് കാറിലെത്തിയ സംഘം പിടിച്ചു കൊണ്ട് പോവാൻ ശ്രമിച്ചത്. മെയിൻ റോഡിൽ നിന്ന് മാറി ഉൾറോഡിന്റെ തുടക്കത്തിൽ അരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ പുറത്തിറങ്ങി കുട്ടിയെ പിടിക്കാൻ ശ്രമിക്കവേ കുട്ടി തൊട്ടടുത്ത വീട്ടിൽ ഓടി കയറുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടി ദൃക്സാക്ഷിയായിരുന്നു. കുട്ടി ഓടി രക്ഷപ്പെട്ട ഉടനെ പുറത്തിറങ്ങിയ ആൾ കാറിൽ കയറുകയും സംഘം കടന്ന് കളയുകയും ചെയ്തു. കാറിൽ മൂന്നാമതൊരാൾ കൂടി ഉണ്ടെന്ന സംശയവും കുട്ടി പങ്ക് വെക്കുന്നുണ്ട്. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം
