‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 4 ന്

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ജനുവരി 4 ന് ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി ബസ് സ്റ്റാൻഡിന് എതിർവശമുള്ള മാതാ ഹോട്ടലിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക് ക്യാംപ് ആരംഭിക്കും. സ്പന്ദനം മാനന്തവാടി പ്രസിഡൻ്റ് ഫാ. വർഗീസ് മറ്റ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം
വിശദവിവരങ്ങൾക്ക് വിളിക്കാം. ഫോൺ: 9645370145, 94970 43287, 95443 29059

Leave a Reply

Your email address will not be published. Required fields are marked *